ആയുരാരോഗ്യ സൗഖ്യം
Saturday, 12 November 2011
പൊറോട്ട
മലയാളിയുടെ നിത്യജീവിതത്തിലെ ഒഴിച്ചു കൂട്ടാനാവാത്ത ഭക്ഷണങ്ങളില്‍ ഇന്ന് മൈദ കൊണ്ടു ഉണ്ടാക്കുന്ന
പൊറോട്ടയ്ക്കും അതുപോലെ മറ്റ് ബേക്കറി ഉത്‌പന്നങ്ങള്‍ക്കും മുന്‍ നിരയിലാണ് സ്ഥാനം. എന്നാല്‍
ചുരുങ്ങിയ കാലയിളവ് കൊണ്ട് മലയാളികളുടെ ഈ മൈദപ്രേമം സൃഷ്ടിച്ച ആരോഗ്യപ്രശ്നങ്ങള്‍ ഇപ്പോള്‍
ഇതാ പ്രതിഷേധ സമരത്തിലേയ്ക്ക് നീങ്ങുന്നു.
മലയാളികളുടെ ജീവിതശൈലിയില്‍ വന്ന മാറ്റങ്ങളാണ് lifestyle രോഗങ്ങള്‍ പെരുകുന്ന സാഹചര്യം സൃഷ്ടിക്കുന്നതത്രെ.
ഇതില്‍ ഒരു പ്രധാന സ്ഥാനം ഉള്ള മൈദ കൊണ്ടുള്ള ഉത്‌പന്നങ്ങള്‍ക്കെതിരേ സജീവമായ ജനകീയ പ്രതിഷേധം ഉയരുകയാണ്.
മലയാളികളില്‍ സര്‍വസാധാരണമായി മാറിക്കഴിഞ്ഞ പ്രമേഹം, അമിതരക്‌തസമ്മര്‍ദം എന്നിവയ്‌ക്കു പിന്നിലെ പ്രധാന വില്ലന്‍
മൈദയാണെന്നു കണ്ടെത്തിയതിന്റെ അടിസ്‌ഥാനത്തില്‍ പാലക്കാട്ടെയും മലപ്പുറത്തെയും ചില സംഘടനകളുടെ നേതൃത്വത്തിലാണു
പ്രചാരണം ആരംഭിച്ചിരിക്കുന്നത്. ഗോതമ്പുപൊടിയുടെ ഉപോല്‍പ്പന്നമായ മൈദയാണു ജീവിതശൈലീ രോഗങ്ങളിലേക്കു
നയിക്കുന്നതെന്ന വസ്‌തുതയ്‌ക്കാണു പ്രചാരണത്തില്‍ മുന്‍തൂക്കം
പാലക്കാട്ടെ 'മൈദ വര്‍ജനസമിതി' 2011 ഏപ്രില്‍ 18-നു തുടക്കമിട്ട പ്രചാരണം മലപ്പുറം ജില്ലയിലും സജീവമായി.
വരും ദിവസങ്ങളില്‍ ഇതു സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു വ്യാപിപ്പിക്കും. ഉമിയും തവിടും നാരുമുള്ള
ഗോതമ്പുപൊടിയുടെ സംസ്‌കരണമാലിന്യമാണു മൈദയെന്ന പേരില്‍ വിപണിയിലെത്തുന്നത്. ഇതു വര്‍ഷങ്ങള്‍ക്കുമുമ്പേ
അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും നിരോധിച്ചതാണ്. ഗോതമ്പു സംസ്‌കരണത്തില്‍ അവസാനം ലഭിക്കുന്ന തരിയാണു
റവയെന്ന പേരില്‍ വിപണിയിലെത്തുന്നത്. മിച്ചമുള്ള പൊടി ബെന്‍സോയിക് പെറോക്‌സൈഡ് എന്ന രാസപദാര്‍ഥം
ഉപയോഗിച്ചു ബ്ലീച്ച് ചെയ്‌തും മറ്റൊരു രാസവസ്‌തുവായ അലോക്‌സന്‍ ചേര്‍ത്തു മൃദുവാക്കിയുമാണു മൈദയാക്കുന്നത്.
പൊറോട്ടയും ബേക്കറി വിഭവങ്ങളുമായി മൈദ മലയാളികളുടെ നിത്യജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത
ഒന്നായി മാറിയിരിക്കുന്നു. മരുന്നു പരീക്ഷണ ലബോറട്ടറികളില്‍ ഗിനിപ്പന്നികളിലും വെള്ള എലികളിലും
പ്രമേഹമുണ്ടാകാന്‍ അലോക്‌സനാണു(Aloxan) കുത്തിവയ്‌ക്കുന്നത്. മനുഷ്യരിലും അലോക്‌സന്‍ അടങ്ങിയ മൈദ
അകത്തുചെന്നാല്‍ പ്രമേഹമുണ്ടാകുമെന്നു വിദഗ്‌ധര്‍ പറയുന്നു. വൃക്ക, ഹൃദയരോഗങ്ങള്‍, കരള്‍വീക്കം
എന്നിവയ്‌ക്കും മൈദ സാധ്യത വര്‍ധിപ്പിക്കുന്നു. അലോക്‌സന്‍ ഉള്ളില്‍ച്ചെല്ലുന്നതോടെ പാന്‍ക്രിയാസിലെ
ബീറ്റാസെല്ലുകള്‍ ഹൈഡ്രോക്‌സിന്‍ റാഡിക്കല്‍ ഫോര്‍മേഷന്‍ എന്ന പ്രക്രിയയ്‌ക്കു വിധേയമായി
നശിക്കുകയും തന്മൂലം ഇന്‍സുലിന്‍ കുറഞ്ഞു പ്രമേഹവുമാണു ഫലം.
പതിവായി മൈദ അകത്താക്കുന്നവരില്‍ കൊളസ്‌ട്രോള്‍ വര്‍ധിക്കുന്നതായും കണ്ടെത്തി.
അലോക്‌സന്(Aloxan) അടിമയാകുന്നതുകൊണ്ടാണത്രേ പൊറോട്ട കഴിക്കുന്നവര്‍ വീണ്ടും വീണ്ടും
കഴിക്കാന്‍ പ്രേരിപ്പിക്കപ്പെടുന്നത്. മൈദപോലെ ഫാസ്‌റ്റ്ഫുഡില്‍ വ്യാപകമായി ഉപയോഗിക്കുന്ന
അജിനാമോട്ടോ, ബേക്കറി പലഹാരങ്ങളില്‍ ഉപയോഗിക്കുന്ന കൃത്രിമമധുരം, പ്രിസര്‍വേറ്റീവ്‌സ്
എന്നിവയ്‌ക്കെതിരേയും പ്രചാരണം വ്യാപിപ്പിക്കും. കൃത്രിമ മധുരമടങ്ങിയ ബേക്കറി പലഹാരങ്ങള്‍
കൂടുതലായി കഴിക്കുന്ന ഗര്‍ഭിണികള്‍ക്കുണ്ടാകുന്ന കുഞ്ഞുങ്ങളില്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും സമരക്കാര്‍ ചൂണ്ടിക്കാട്ടുന്നു
ബേക്കറി സാധനങ്ങളില്‍ വനസ്‌പതിയും മൈദയുമാണു കൂടുതലായി ഉപയോഗിക്കുന്നത്. മൈദയെ ദഹിപ്പിക്കാനുള്ള
ശേഷി മനുഷ്യശരീരത്തിനില്ല. സ്‌ഥിരമായി പൊറോട്ട കഴിക്കുന്നവരാണത്രേ കുഴഞ്ഞുവീണു മരിക്കുന്നവരില്‍ ഏറെയും.
ഇതിന്റെയൊക്കെ അടിസ്‌ഥാനത്തിലാണു 'മൈദയെ അറിയുക, മൈദയ്‌ക്കെതിരേ പോരാടുക, പൊറോട്ട നിന്നെയും
കുടുംബത്തെയും നശിപ്പിക്കും' എന്നിങ്ങനെയുള്ള പ്രചാരണങ്ങള്‍ക്കു പാലക്കാട്ടെ കൂട്ടായ്‌മ തുടക്കമിട്ടത്.
2011 ഏപ്രില്‍ 18-നു പാലക്കാട് കലക്‌ടറേറ്റിനു മുന്നില്‍ ഏകദിന ഉപവാസമായിരുന്നു ആദ്യ പ്രചാരണപരിപാടി.
പിന്നീടു മൈദയേയും ശരീരത്തിനു ദോഷം ചെയ്യുന്ന ഭക്ഷ്യപദാര്‍ഥങ്ങളെയും കുറിച്ചു ലഘുലേഖ അച്ചടിച്ചു വിതരണം
ചെയ്‌തു. മൂന്നാറിലെ ഹോട്ടലുകളല്ല, പൊറോട്ട വില്‍ക്കുന്ന ഹോട്ടലുകളാണ് ഇടിച്ചുനിരത്തേണ്ടത് എന്ന
ഡോ. പുനത്തില്‍ കുഞ്ഞബ്‌ദുള്ളയുടെ വാക്കുകളിലാണു മൈദാവിരുദ്ധ പ്രവര്‍ത്തകരുടെ പ്രചാരണ ലഘുലേഖയുടെ തുടക്കം.
സ്‌കൂള്‍, കോളജ്, കുടുംബശ്രീകള്‍ എന്നിവ കേന്ദ്രീകരിച്ചു നാല്‍പ്പതോളം ക്ലാസുകളും പ്രചാരണ പരിപാടികളും സംഘടിപ്പിച്ചു.
മലപ്പുറം ജില്ലയില്‍ തിരൂര്‍ കേന്ദ്രീകരിച്ചുള്ള കരുണ കൂട്ടായ്‌മയാണു മൈദാവിരുദ്ധ പ്രചാരണത്തിനു ചുക്കാന്‍ പിടിക്കുന്നത്.
Friday, 11 November 2011
Aluminium and Alzhemer's
What are the sources of aluminum that contribute to toxicity? Aluminum is an ingredient in a wide-range of items that many of us use every day. Some of these products include processed foods, medications and even personal hygiene products.
Aluminum is added as an emulsifying agent in many processed cheeses, especially those which are single-sliced. It is found in cake mixes, self-rising flour, prepared doughs, nondairy creamers, pickles and in some brands of baking powder. Aluminum lauryl sulfate is a common ingredient in many shampoos, while several anti dandruff shampoos, including Selsun-Blue, contain magnesium aluminum silicate. Aluminum is an active ingredient in most antiperspirants (aluminum chlorhydrate). However, since people have started becoming more aware of the dangers of aluminum, some "aluminum free" antiperspirants are now being advertised.
Aluminum is readily absorbed by foods cooked in aluminum cookware. In a study conducted at the University of Cincinnati Medical Center, tomatoes cooked in an aluminum pot had a two to four milligram increase in aluminum content per serving.8 Perhaps the most significant source of aluminum exposure comes from medications. Most antacid preparations, for example, may contain 200 milligrams or more of elemental aluminum in a single tablet! That's ten times more than the presumably acceptable 20 milligrams per day.
Carbonated beverages are acidic. When doctors at John Hunter Hospital checked containers of 52 different beverages, they found soft drinks in cans contained up to 4 1/2 times the recommended amount of aluminum that drinking water can contain. Medical Journal of Australia 156(9): 604-5, 1992
Aluminum alloy cookware and containers - Cooking utensils and aluminum beverage cans contribute substantially to our load of aluminum. Beer has more aluminum when it is packaged in aluminum cans. It is best to use stainless steel cooking containers or glass or iron cookware. The older your aluminum cookware is the more rapidy it corrodes. Acid-forming foods dissolve aluminum more rapidly. The amount of aluminum ingested from cookware, however is far exceeded by the amounts ingested from food additives.
Food - Sodium aluminum phosphate is an additive in most baking powders, cake mixes and self-rising flower.. If this form of aluminum combines with maltol, a sugar-like flavoring agent, the resulting aluminum compound is able to get through the blood-brain barrier 90 times as well.
Potassium alum is used to whiten bleached flour.
Aluminum compounds are widely used as additives to prepared foods. They lighten food texture, adjust acidity and keep chunks of processed vegetables and fruits firmer.
Aluminum is even used in infant formulas and beer.
Sodium aluminosilicate or aluminum calcium silicate are added to table salt to absorb moisture and keep it from caking.
Sodium aluminum phosphate is used as an emulsifier in processed cheese.

Sunday, 6 November 2011
West Nile fever in Alappuzha and Kottayam
http://www.thehindu.com/news/cities/Kochi/article2595151.ece
THE HINDU nOV 4,2011
Solving the mystery that hung over the recent outbreak of fevers resembling Japanese Encephalitis (JE) here, it has been confirmed that several of these cases were that of the West Nile fever, an illness categorized as a ‘potentially serious' one across the world.
The exact details of the prevalence of the WN fever and its virus, which has been found to be spreading slowly along the coastal belt, are yet to be made public with the study still on. However, the confirmation that the recent outbreak included cases of WN has been done at the field station of the National Institute of Virology (NIV) here.
According to State Health Services Additional Director N. Sreedhar, there was no official information yet, though unofficial information reaching him mentioned the presence of WN in Alappuzha. Terming the fever “a mild variant of JE”, Dr. Sreedhar said an official report on the situation was expected shortly.
Meanwhile, experts say there are strong reasons to believe that WN virus could be getting more common in Alappuzha and parts of Kottayam too, because strong suspicions were raised about WN prevalence back in 2006 itself, during the Chikungunya outbreak here.
It was the present assistant director of the Cherthala unit of the National Centre for Control of Diseases (NCDC), R. Rajendran, who had then pointed out the possibility of the WN virus being the main villain in the fever outbreak that took a toll of 57 lives in Cherthala alone that year. The present NIV study, which found 40 per cent of the 208 cases they examined to be WN cases, has substantiated what Dr. Rajendran said about the presence of the virus here.
The symptoms of WN are similar to those of JE and Chikungunya, with patients complaining of high fever, tiredness and joint pains apart from brain functions being affected. The carriers are usually the Monsonia and Qulex mosquitoes. The mortality rate of WN, in severe cases, ranged up to 15 per cent. Dr. Rajendran told The Hindu that WN was first noticed in India during an NIV study in 1956. The study, published in 1973, had mentioned presence of WN in Kerala too. Later, in 1980, at the Sree Chitra Thirunal Institute for Medical Sciences, Thiruvananthapuram, 856 serum samples were tested and WN antibodies were found in 48.6 per cent cases. In another instance, four out of 67 samples sent to NIV, Pune centre from the Kottayam Medical College to check for JE, turned out to be WN.
Chief Minister Oommen Chandy, as the Leader of Opposition then, had demanded that a public health research institution be set up in Alappuzha to study water-borne, vector-borne and air-borne diseases apart from a regional office for the National Institute of Communicable Diseases. Both are pending, so are the demands to strengthen the existing units of the NCDC and NIV, though Alappuzha is turning out to be the headquarters for almost every disease reported in Kerala.

Sunday, 23 October 2011
കുടിയന്മാരുടെ കരള്‍
നാലിനം കരള്‍ രോഗങ്ങളാണ് പ്രധാനമായും കേരളത്തില്‍ കാണപ്പെടുന്നത്.ഇവയില്‍
പ്രമുഖസ്ഥാനം സിറോസ്സിസ് അഥവാ മഹോദരം എന്ന രോഗത്തിനാണ്. നമ്മുടെ
പ്രമുഖ കലാകാരന്മാരിലും സാഹിത്യകാരന്മാരിലും പലരുടെയും അകാല
ചരമത്തിന്റെ കാരണം ഈ സിറോസ്സിസ് തന്നെ.
ഒരിക്കല്‍ പോലും മദ്യം സേവിക്കാത്തവര്‍ക്കും സിറോസ്സിസ് എന്ന കരള്‍ രോഗം
ഉണ്ടാകാം.എന്നാല്‍ മദ്യപാനികളില്‍ നല്ല പങ്കും ,പലപ്പോഴും അകാലത്തില്‍ തന്നെ,
മരണമടയുന്നതിനു കാരണം മദ്യപാനത്താല്‍ കരളില്‍ സിറോസ്സിസ് ബാധിക്കുന്നതിനെ
തുടര്‍ന്നാണ്.മദ്യപാനികളില്‍ മറ്റ് രോഗബാധകളും മാരകമായിത്തീരാം.എലിപ്പനി എന്ന
ഓമനപ്പേരില്‍ അറിയപ്പെടുന്ന ലപ്റ്റോസ്പൈറാ രോഗം തന്നെ നല്ല ഉദാഹരണം.
കരളിനെ ബാധിക്കുന്ന ചിരകാല(ക്രോണിക് ) രോഗമാണ് മഹോദരം എന്നറിയപ്പെടുന്ന
സിറോസ്സിസ്.കരളിലെ അടിസ്ഥാന കോശങ്ങള്‍ക്കു നാശം സംഭവിക്കയും അവയുടെ സ്ഥാനം
കൊഴുപ്പോ ചകരിപോലുള്ള ഫൈബ്രസ് ടിഷ്യവോ കയ്യടക്കുകയോ ചെയ്യുമ്പോള്‍ സിറോസ്സിസ്
ഉടലെടുക്കും.മിക്കപ്പോഴും ദീര്‍ഘകാലത്തെ മദ്യപാന സ്വഭാവം ആവും ഈ മാരകാവസ്ഥയുടെ
കാരണം.മദ്യപാനം ശീലമാകുന്നതോടെ ആഹാരത്തോടുള്ള താല്‍പ്പര്യം കുറയുന്ന.
കാദംബരീരസജ്ഞന്മാരക്കരുചിപ്രദമഷ്ടിയും എന്നാണ് കവിവചനം.
മദ്യപാനികള്‍ കഴിക്കുന്ന ആഹാരത്തിന്റെ
അളവു കുറയുന്നു,കുറച്ചു വല്ലതും കഴിച്ചാല്‍ തന്നെ അതില്‍ നല്ല പങ്കും ഛര്‍ദ്ദിച്ചു കളയും.
ശേഷിക്കുന്നതില്‍ കുറച്ചു മാത്രം ആഗിരണം ചെയ്യപ്പെടുന്നു.അതാകട്ടെ കരളിലെ കുഴപ്പം
കാരണം ശരിയായി അപചയപ്രവര്‍ത്തനങ്ങള്‍ക്കു വിധേയമാകില്ല.മദ്യം നേരിട്ടു കരളില്‍
ചെയ്യുന്ന വിഷപ്രയോഗത്തിനു പുറമേ പോഷകാഹാരക്കുറവ്,ബീ കോമ്പ്ലക്സ് വൈറ്റമിന്റെ കുറവ്
എന്നിവയും സിറോസ്സിസ്സിനെ ക്ഷണിച്ചു വരുത്തുന്നു.പകരുന്ന മഞ്ഞപ്പിത്തം വന്നവരില്‍ കുറേ
പേര്‍ക്കും കാലാനതരത്തില്‍ സിറോസ്സിസ് ബാധ പിടിപെടാം.
നാല്‍പ്പതിനും അറുപതിനും ഇടയിലുള്ള പുരുഷന്മാരിലാണ് സിറോസ്സിസ് ബാധ കൂടുതലും
കാണപ്പെടുന്നത്.രോഗലക്ഷണങ്ങള്‍ വളരെ സാവധാനമാണ് പ്രകടമാവുക.ചിലരില്‍ ലക്ഷണം
ഒന്നും കാണുകയില്ല.റോഡപകടത്തിലോ മറ്റൊ മരണമടഞ്ഞ് പോസ്റ്റ് മോര്‍ട്ടം ചെയ്യുമ്പോള്‍
ആവാം ചിലരില്‍ കരള്‍ ചകിരി പരൗവത്തിലാണെന്നു കണ്ടെത്തുക.കരളില്‍ കുറേ ഭാഗം
സിറോസ്സിസ്ബാധ പിടിപെടാതെ ഇരുന്നാല്‍ രോഗലക്ഷണം പ്രകടമായില്ല എന്നു വരാം.
വിദഗ്ദ്ധ ചികില്‍സ ലഭിക്കാത്ത പക്ഷം മാരകമായിത്തീരുന്ന രോഗമാണ് സിറോസ്സിസ്.
കരളില്‍ കൂടി പോകുന്ന പോര്‍ട്ടല്‍ രക്തപ്രവാഹം തടസ്സപ്പെടുന്നു.അന്നപഥത്തില്‍ നിന്നാഗിരണം
ചെയ്യപ്പെടുന്ന പോഷകാഹാര ഘടകങ്ങള്‍ പോര്‍ട്ടല്‍ സിരകള്‍ വഴി കരളില്‍ എത്തിക്കപ്പെട്ടാല്‍
മാത്രമേ ചയാപചയ പ്രവര്‍ത്തങ്ങള്‍ ശരിയായി നടക്കയുള്ളു.പോര്‍ട്ടല്‍ രകതപ്രവാഹം കുറയുന്ന
തോടെ ശരീരപ്രവര്‍ത്തങ്ങള്‍ എല്ലാം തന്നെ മന്ദഗതിയിലാകും.കരളിന്റെ വലിപ്പം കൂടുന്നു.രോഗ
ബാധയാല്‍ നഷ്ടപ്പെട്ട കോശങ്ങള്‍ക്കു പകരമ്പുത്തന്‍ കോശങ്ങള്‍ അടങ്ങിയ ചെറുതോ വലുതോ
ആയ നിരവധി മുഴകള്‍ കരളില്‍ രൂപമെടുക്കും.അതിനാലാണ് വലിപ്പം കൂടുന്നത്.ക്രമേണ ഉദരത്തിനുള്ളില്‍വെള്ളം കെട്ടും.വയര്‍ വീര്‍ക്കും.അതിനാല്‍ മഹോദരം എന്ന പേര്‍.ദഹനക്കുറവ്,
ഓക്കാനം,ഛര്‍ദ്ദില്‍ ഇവയെല്ലാം ഉണ്ടായിത്തുടങ്ങും.വിശപ്പു നശിക്കും.തൂക്കം കുറയും.കാലുകളില്‍
നീരുവരും.മഞ്ഞപ്പിത്തലക്ഷണങ്ങള്‍ കാട്ടും.മുഖത്തു കറുത്ത പാടുകള്‍ വരും.നഖങ്ങള്‍ തത്തച്ചുണ്ടു
പോലാകും.പുരുഷന്മാര്‍ക്കും സ്തനങ്ങള്‍ വളരും.വൃഷണങ്ങള്‍ ചുങ്ങും ഷണ്ഡത്വം ഉടലെടുക്കും.
രോഗത്തിന്റെ ഗൗരവം കൂടുമ്പോള്‍ പോര്‍ട്ടല്‍ രക്തപ്രവാഹം ഡീവിയേഷന്‍ റൂട്ടുകള്‍ വഴി ഹൃദയത്തിലേക്ക് ചെന്നെത്തും.തുടര്‍ന്നു മറ്റു് ചില ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും.പൊക്കിളിനു
ചുറ്റും നീലിനികള്‍ പിടഞ്ഞു കാണപ്പെടും.ഗ്രീക്കു പുരാണത്തില്‍ തലനാരിഴകള്‍ സര്‍പ്പങ്ങളായുള്ള
ഒരു ദുര്‍ദ്ദേവതയുണ്ട്-മെഡൂസാ.ഇത്തരം നീലിനികള്‍ക്കു മെഡൂസ്സായുടെ തല എന്നാണ് വൈദ്യ
ഭാഷ.എട്ടുകാലിയുടെ രൂപത്തില്‍ മുഖത്തും തോളിലും കഴുത്തിലും പാടുകള്‍ ഉടലെടുക്കും.സ്പൈഡര്‍
നീവൈ
എന്നാണിവയ്ക്കു പേര്‍.
രോഗം കൂടുതല്‍ പുരോഗമിച്ചാല്‍ കരളിന്റെ വലിപ്പം കുറയും.സിറോസ്സിസ് മാരകമാകുന്നത് രക്ത
വമനത്തോടെയാണ്.പോര്‍ട്ടല്‍ ധമനികള്‍ ബൈപാസ്മാര്‍ഗ്ഗം സ്വീകരിക്കുമ്പോള്‍ അന്നനാളത്തിന്റെ
ഭിത്തികളില്‍ നീലിനികള്‍ പിടഞ്ഞുകിടക്കും.ചുമയ്ക്കുമ്പോഴും മലം പോകാന്‍ മുക്കുമ്പോഴും മറ്റും
ഇവ പൊട്ടി രക്തം ഛര്‍ദ്ദിക്കാം.മലാശയത്തിലെ നീലിനികള്‍ പൊട്ടി മലത്തിലും രക്തശ്രാവം
ഉണ്ടാകാം.ആമാശയവ്രണം ഉള്ളവരില്‍ അതില്‍ നിന്നും രക്തം ശ്രവിക്കും.ഇത്തരം രക്തശ്രാവത്തെ
തുടര്‍ന്ന്‍ ഹെപാറ്റിക് കോമാ എന്ന മാരകാവസ്ഥയും തുടര്‍ന്നു മരണവും സംഭവിക്കുന്നു.

Saturday, 17 September 2011
വയലാര്‍ രാമവര്‍മ്മയ്ക്കൊരു പോസ്റ്റ് മോര്‍ട്ടം പരിശോധന
36 വര്‍ഷം മുമ്പു വയലാര്‍ രാമവര്‍മ്മ അകാലത്തില്‍ മരിച്ചപ്പോള്‍
അടുത്ത ആഴ്ച തന്നെ കാമ്പിശ്ശേരി കരുണാകരന്‍ ജനയുഗം വാരിക
വയലാര്‍ പതിപ്പായി പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചു.വയലാരിന്റെ മരണകാരണത്തെ
കുറിച്ചു വിശദമായി ഒരു ലേഖനം തയ്യാറാക്കാന്‍ എന്നോട് ആവശ്യപ്പെട്ടു.
ചുരുങ്ങിയ സമയത്തിനുള്ളില്‍ വിശദമായ ഒരു സചിത്രലേഖനം തയ്യാറാക്കി
ഒരാള്‍ വശം കടപ്പാക്കടയില്‍ എത്തിച്ചു.ചുരുങ്ങിയ സമയത്തിനുള്ളില്‍ ലേഖനം
കിട്ടിയതിനാല്‍ അടുത്തലക്കത്തില്‍ തന്നെ ലേഖനം കൊടുക്കാന്‍ സാധിച്ചു.
Cause of death of Malayalam Poet Vayalar Ramavarmma
സന്തുഷ്ടനായ കാമ്പിശ്ശേരി അദ്ദേഹത്തിന്റെ അനുഭവകഥകള്‍,അഭിനയചിന്തകള്‍,കൂനന്തറ
പരമുവും പൂനാകേശവനും എന്നീ പുസ്തകങ്ങളുടെ അവസാന കോപ്പികള്‍
ഒപ്പിട്ട് എനിക്കു കൊടുത്തയച്ചു.ജ്ഞാനപീഠം അവാര്‍ഡിനേക്കാള്‍ വലിയ
അവാര്‍ഡ് കിട്ടിയ പോലെ എനിക്കു സന്തോഷം തോന്നി.
ഈ പഴയ കഥകള്‍ ഓര്‍മ്മിക്കാന്‍ കാരണം വയലാറിനു നടക്കാതെ പോയ
പോസ്റ്റ് മോര്‍ട്ടം പരിശോധന വീണ്ടും കവി ഏഴാച്ചേരി വഴി തുടങ്ങിയത് കൊണ്ടാണ്.
വിവാദപ്രസ്താവന ചെയ്താലെ രാഷ്ട്രീയക്കാരും ഉറവു വറ്റിയ സാഹിത്യകാരന്മാരും ശ്രദ്ധിക്കപ്പെടുകയുള്ളു.
കൈരളിചാനലിലെ ജഡ്ജു എന്ന നിലയില്‍ കിട്ടുന്ന പ്രശസ്തി പോരെന്നു
കണ്ടാവണം 36 കൊല്ലം മുമ്പു നടന്ന ഒരു അസ്വാഭാവിക മരണം ഇപ്പോള്‍
പോസ്റ്റ് മോര്‍ട്ടം ചെയ്യണം എന്നു സാഹിത്യപ്രവര്‍ത്തക സഹകരണസംഘം
പ്രസിഡന്റും കവിയും മറ്റുമായ ഏഴാച്ചേരി വിവാദപ്രസ്ഥാവനയുമായി വന്നത്.
ചികിസാപിഴവുകളെ കുറിച്ച് രാഷ്ട്രീയക്കാര്‍ക്കും സാഹിത്യകാരന്മാര്‍ക്കും മാത്രമല്ല
ഏതൊരു അണ്ടനും അടകോടനും പരാതിപ്പെടാം.പക്ഷേ സമാന്യബുദ്ധിയുള്ളവര്‍
പൊതുവേദിയില്‍ അതു പറയുന്നതിനു മുമ്പു ചികിസിച്ച ഡോക്ടര്‍ക്കു പറയാനുള്ളതു
കേള്‍ക്കണം.കൊലയാളിയാണെങ്കില്‍ പോലും തൂക്കിക്കൊല്ലാന്‍ വിധിക്കുന്നതിനു
മുമ്പു ന്യായാധിപന്‍ പ്രതിക്കു പറയാനുള്ളതു കേള്‍ക്കും.തന്റെ ആരാധ്യ പുരുഷനായ
ഡോ.വാര്യര്‍ മരിക്കുന്നതു വരെ ഈ വിവരം പുറത്തു പറയാന്‍ മടിച്ച ഏഴാച്ചേരി
ആദ്ദേഹത്തെ പൂര്‍ണ്ണമായി കുറ്റവിമുക്തനാക്കി എതോ പാവം പിടിച്ച ഒരു നേര്‍സിനേയും
എട്ടും പൊട്ടും തിരിയാത്ത ഏതോ പാവം ഹൗസ് സര്‍ജനേയും കുറ്റവാളി ആക്കുന്നതിനു
പിന്നിലെ ചേതോവികാരം ഒരു കവിയുടേതല്ല.തീര്‍ച്ച.
നല്ല ഗുണങ്ങള്‍ ഏറെയുള്ള സര്‍ജനായിരുന്നു പി.കെ.ആര്‍.ലളിതജീവിതം.സൈക്കിളില്‍
യാത്ര.സ്വകാര്യ പ്രാക്ടീസില്ല. പക്ഷേ ചങ്ങല വലിയന്‍.ജൂണിയര്‍ ഡോക്ടറന്മാരെ
സംബന്ധിച്ചിടത്തോളം പെരുംതച്ചന്‍ മനോഭാവം വച്ചുപുലര്‍ത്തിയ ഇടുങ്ങിയ മനസ്ഥിതിക്കാരന്‍
ജൂണിയര്‍ ഡോക്ടറന്മാരെ അംഗീകരിക്കാന്‍ മടിച്ച വ്യക്തിത്വം. ആദ്ദേഹത്തെക്കാള്‍
പ്രഗല്‍ഭരായ സര്‍ജന്മാര്‍ അദ്ദേഹത്തിനു മുമ്പും പിമ്പും കേരളം കണ്ടു.അവരെല്ലാം
സാധാരണമനുഷ്യര്‍ ആയിരുന്നു.അവര്‍ക്കെല്ലാം തെറ്റുകള്‍ പറ്റിയിരുന്നു. കണക്കു
കൂട്ടലുകള്‍ തെറ്റിയിരുന്നു.കാരണം അവരെല്ലാം മനുഷ്യര്‍ ആയിരുന്നു. തെറ്റു പറ്റുക
മനുഷ്യ സ്വാഭാവം(.ക്ഷമിക്കനമെങ്കില്‍ ദൈവം ആകണം.)
ഡോ.രാഘവാചാരി കേരളം കണ്ട അതിപ്രഗല്‍ഭനായ സര്‍ജന്‍ ആയിരുന്നു.ഒരു രോഗിയ്ക്കു
കാന്‍സര്‍ എന്നു ബയോപ്സി പരിശോധനാ റിപ്പോര്‍ട്ടു കണ്ടു എന്നു വയ്ക്കുക.അവയവം മുറിച്ചു
മാറ്റും മുമ്പു ഡോ.രാഘവാചാരി ബയോപ്സി പരിശോധന നേരില്‍ കണ്ട് ശരിയെന്നുറപ്പാക്കും.
മുറിച്ചു മാറ്റിയ അവയം പിന്നീട് നേരില്‍ പരിശോധിച്ച് ഡയഗ്ണോസിസ് ശരി എന്നുറപ്പാക്കും.
ശസ്ത്രക്രിയകള്‍ ചെയ്യുന്നത് ഒരു ടീം ആണ്.ശസ്ത്ര ക്രിയയില്‍ അസ്സിസ്റ്റന്റിനു തെറ്റുപറ്റിയാലും
ഉത്തരവാദിത്വം ലീഡര്‍ക്കാണ്.( ഏതോ ഒരു ട്രെയിന്‍ എവിടയോ മറിഞ്ഞതിനു റയില്‍ വേ
മന്ത്രിയായിരുന്ന ലാല്‍ബഹാദൂര്‍ ശാസ്ത്രി രാജിവച്ച നാടാണു ഭാരതം.റയില്‍ വേയിലെ ലാസ്റ്റ്
ഗ്രേഡ്കാരന്റെ തലയില്‍ അതിന്റെ ഭാരം വച്ചു കൊടുത്തില്ല)
ശസ്ത്രക്രിയയ്ക്കും അതിനു ശേഷവും എത്ര കുപ്പിരക്തം നല്‍കണം എന്നു തീരുമാനിച്ചത് ഡോ.വാര്യര്‍.
അത് യഥാവിധി ക്രോസ്സ് മാച്ച് ചെയ്ത്തതാണ്
എന്നുറപ്പാക്കേണ്ട ചുമതല ടീം ലീഡര്‍ ഡോ.വാര്യരുടേത് ആയിരുന്നു.( അക്കാലത്ത് എമര്‍ജന്‍സി
കേസുകളില്‍ ക്രോസ്സ് മാച്ച് ചെയ്യാതെ രോഗിയുടെ അതേ ഗ്രൂപ്പ് രക്തം കൊടുക്കുക
ആയിരുന്നുപതിവ് എന്നാണോര്‍മ്മ.വയലാറിനു മൊത്തം 33 കുപ്പി രക്തം കുറഞ്ഞ സമയത്തിനുള്ളില്‍
കൊടുത്തിരിക്കണം)നേര്‍സുമാര്‍ക്കു രക്തം ക്രോസ്സ് മാച്ച്
ചെയ്യാനുള്ള യോഗ്യത ഇല്ല.ബ്ലഡ് ബാങ്കിലെ ഹൗസ് സര്‍ജന്‍ ഏറ്റവും പരിചയും കുറഞ്ഞ
നവാഗതന്‍ ആയിരുന്നിരിക്കും.ഹൗസ് സര്‍ജനു തെറ്റുപറ്റിയാല്‍ തന്നെ ഉത്തരവാദിത്വം
ടീം ലീഡര്‍ ഡോ.വാര്യര്‍ക്കായിരുന്നു.കൊടുക്കും മുമ്പു അതു യോഗ്യമായതു തന്നെ എന്നദ്ദേഹം
ആയിരുന്നു ഉറപ്പാക്കേണ്ടിയിരുന്നത്.വയലാര്‍ മരിച്ചതു രക്തം നല്‍കിയതിലെ പിശകാണെന്നു
ഞാന്‍ കരുതുന്നില്ല.അഥവാ അങ്ങിനെ ആയിരുന്നുവെങ്കില്‍ അതിന്റെ ഉത്തരവാദിത്വം ഏഴാച്ചേരിയുടെ
ആരാധ്യ പുരുഷനായ ഇടതു സഹയാത്രികന്‍ സഖാവു വാര്യര്‍ക്കു തന്നെ എന്നു പറയട്ടെ.
അദ്ദേഹം അന്തരിക്കും മുമ്പ് അതു വെളിയില്‍ പറയാന്‍ കവി എന്തേ പേടിച്ചത്?
ആശുപത്രികളില്‍ രക്തം സ്വീകരിക്കുന്ന രോഗികളെ നമ്മുടെ കവി കണ്ടിരിക്കില്ല.എത്ര തന്നെ
പരിശോധനകള്‍ നടത്തി അനുയോജ്യം എന്നു വിദഗ്ദര്‍ പറഞ്ഞാലും പലപ്പോഴും രക്തം
നല്‍കുമ്പോള്‍രോഗികള്‍ക്കു വിറയല്‍ വരും.വിറയല്‍ വന്നതുകൊണ്ടു മാത്രം ക്രോസ്സ് മാച്ച് ശരിയായില്ല
എന്നു പറയാന്‍ ആവില്ല.ഓപ്പറേഷന്‍ വിജയം എന്നു പറഞ്ഞാല്‍ രോഗിയെ ജീവനോടെ
തീയേറ്ററിനു വെളിയില്‍ എത്തിക്കാന്‍ സാധിച്ചു എന്നേ അര്‍ഥമുള്ളു. സക്സ്സസ് എന്നു
പറഞ്ഞ എത്രയോ ശത്രക്രിയാ രോഗികളാണ് പിന്നീട് മരണമടയാറുള്ളത് എന്നു കവി
അറിയുന്നുണ്ടാവില്ല.ഇവിടെ മാത്രമല്ല എവിടേയും അതു തന്നെ സ്ഥിതി.നമ്മുടെ മുന്‍ മന്ത്രി
തൊപ്പിപ്പാള ജോണ്‍ ജേക്കബ്ബിന്റെ കാര്യം ഓര്‍മ്മിക്കുക.അമേരിക്കയിലായിരുന്നു ശസ്ത്രക്രിയ.
ഓപ്പറേഷന്‍ സക്സസ്സ്.രോഗി ക്ലോസ്സ്.
വയലാറിന്റെ കൊലപാതകിയായി ഒരു പാവം നേര്‍സിനേയും ഒരു നവാഗത ഹൗസ് സര്‍ജനേയും
കുരിശിലേറ്റാനാണു കവിയുടെ ശ്രമം.പക്ഷേ യതാര്‍ഥ കൊലയാളികള്‍ ആരായിരുന്നു.നമ്മുടെ
ചില സിനിമ നിര്‍മ്മാതാക്കളും എഴുത്തുകാരായ ചില കൂട്ടുകാരും എന്നതല്ലേ വാസ്തവം.വേലി
ചാടുന്ന പശുവിനു കോലു കൊണ്ടു മരണം.മുഴുക്കുടിയന്മാര്‍ സിറോസ്സിസ് ബാധയല്‍ രക്തം ഛര്‍ദ്ദിച്ചും
ഹെപ്പാറ്റിക് കോമാ വന്നും അകാലത്തില്‍ മരണമടയും.
മുപ്പത്തിമൂന്നാം നമ്പര്‍ രക്തക്കുപ്പിയല്ല ആയിരക്കണക്കിനു വരുന്ന മദ്യക്കുപ്പിക്കളായിരുന്നു
വയലാരിന്റെ അകാലമരണത്തിനു പിന്നില്‍ എന്നതാണു വാസ്തവം.
മരിച്ചിട്ടും കുറേ നാള്‍ ജീവിച്ചിരിക്കണമെങ്കില്‍
മലയാള നാട് എസ്.കെ.നായര്‍ ആവണം.ഏറെ നാള്‍ ജീവിക്കണമെങ്കില്‍ ആ സുകൃതം എം.ടി.വാസുദേവന്‍
നായര്‍ ക്കു മാത്രവും.

Subscribe to:
Posts (Atom)